കൊടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു - വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th April 2022 11:09 AM |
Last Updated: 27th April 2022 11:09 AM | A+A A- |

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചപ്പോള്‍/വിഡിയോ ദൃശ്യം
തൃശൂര്‍: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. തൃശ്ശൂര്‍ കൊടകര അഴകത്തിനു സമീപം സര്‍വ്വീസ് റോഡിലാണ് അപകടം.
അഴകം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. തീ കണ്ട് ഇവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല.
പുതുക്കാട്, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
തൃശൂരിലെ സ്‌കൂള്‍ വരാന്തയിലെ മരണം; കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്; ഒരാള്‍ പിടിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ