സംസ്ഥാനത്ത് വീണ്ടും ഷിഗല്ല; സ്ഥിരീകരിച്ചത് കോഴിക്കോട്, ആറുവയസ്സുകാരന് രോഗം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2022 09:10 PM  |  

Last Updated: 27th April 2022 09:38 PM  |   A+A-   |  

shigella again confirms in kozhikode

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ പുതിയാപ്പയില്‍ ആറുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മൂന്നു കുട്ടികള്‍ക്ക് രോഗ ലക്ഷണമുണ്ട്. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. രോഗവ്യാപനമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

വയറിക്കളവും പനിയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത്. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. 

പനി കൂടി വരുന്നത് കൊണ്ട് രോഗം മൂര്‍ച്ഛിക്കും. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുന്നതാണ് പ്രധാന ലക്ഷണം. മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു.രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കാം കുട്ടികള്‍ പരാതിപ്പെട്ടാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ആരാധാനലയങ്ങളിലെ ശബ്ദമലീനീകരണം പരിഹരിക്കണം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ