ശസ്ത്രക്രിയകൾക്കു ശേഷം വിശ്രമിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th April 2022 09:51 AM |
Last Updated: 27th April 2022 09:54 AM | A+A A- |

ഡോ. ജോപ്പന്‍ കെ ജോണ്‍
കോട്ടയം: ശസ്ത്രക്രിയകള്‍ക്ക് ശേഷം വിശ്രമിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. കടമപ്പുഴ ആശുപത്രിയിലെ സര്‍ജറി വിഭാഗം മേധാവി മണ്ണാര്‍ക്കയം കോക്കാട്ട് ഡോ. ജോപ്പന്‍ കെ ജോണ്‍ (73) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
രാവിലെ രണ്ടു രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം ഒപി വിഭാഗത്തിലെ ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെയായിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഇസിജിയില്‍ വ്യതിയാനം കണ്ടതോടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ ആശുപത്രിയിലേക്കു പോകാന്‍ തയാറെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
കഴിഞ്ഞ 39 വര്‍ഷമായി കടമപ്പുഴ ആശുപത്രിയില്‍ ജോലി ചെയ്തു വരികയാണ്. മലയോര മേഖലയുടെ പ്രിയ ഡോക്ടറെന്നാണ് ജോപ്പന്‍ ഡോക്ടര്‍ അറിയപ്പെട്ടിരുന്നത്. വീട്ടില്‍ ചികിത്സ തേടി എത്തുന്ന നിര്‍ധന രോഗികളോട് അദ്ദേഹം ഫീസ് വാങ്ങിയിരുന്നില്ല. ഐഎംഎ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, സര്‍ജന്‍സ് ക്ലബ് ഭാരവാഹി, റോട്ടറി ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
ഈ വാര്‍ത്ത കൂടി വായിക്കാം
പൊലീസ് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടു പോയി; യുവാവ് റോഡരികില്‍ മരിച്ച നിലയില്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ