വേങ്ങരയില്‍ വന്‍ ലഹരി മരുന്ന് വേട്ട; ഒന്നരക്കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 08:52 AM  |  

Last Updated: 28th April 2022 08:52 AM  |   A+A-   |  

mdma

പ്രതീകാത്മക ചിത്രം

 

വേങ്ങര: മലപ്പുറം വേങ്ങരയില്‍ വന്‍ ലഹരി മരുന്ന് വേണ്ട. 780  ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. രണ്ട് പേര്‍ പൊലീസ് പിടിയിലായി. 

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി മരുന്നാണ് പിടിച്ചെടുത്തത്. പിടിയിലായിരിക്കുന്നവര്‍ വേങ്ങര സ്വദേശികളാണ്. 

ഫഹദ്, മുഹമ്മദ് അഷറഫ് എന്നിവരാണ് പിടിയിലായത്. രാജ്യാന്തര വിപണിയില്‍ ഒന്നര കോടിയോളം രൂപ വില വരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

മലയാളി ബാസ്‌കറ്റ്ബോള്‍ താരം തൂങ്ങി മരിച്ച നിലയില്‍; കോച്ചിനെതിരെ പരാതി നല്‍കി കുടുംബം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ