മലയാളി ബാസ്‌കറ്റ്ബോള്‍ താരം തൂങ്ങി മരിച്ച നിലയില്‍; കോച്ചിനെതിരെ പരാതി നല്‍കി കുടുംബം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 08:21 AM  |  

Last Updated: 28th April 2022 08:37 AM  |   A+A-   |  

lithara_basketball_player

മലയാളി ബാസ്‌കറ്റ്‌ബോള്‍ താരം ലിതാര

 

കക്കട്ടില്‍: ഇന്ത്യന്‍ റെയില്‍വേയുടെ ബാസ്‌കറ്റ് ബോള്‍ താരം പാതിരാപ്പറ്റ കത്തിയണപ്പന്‍ചാലില്‍ കരുണന്റെ മകള്‍ ലിതാര(22)നെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ ജോലി സ്ഥലത്ത് വെച്ചാണ് ലിതാര മരിച്ചത്. 

പരിശീലകന്‍ രവി സിങ്ങിന്റെ പേരില്‍ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ലിതാരയുടെ കുടുംബം പരാതി നല്‍കി. രവി സിങ് ഉപദ്രവിക്കുന്നതായി കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും ലിതാര പറഞ്ഞിരുന്നു. 

പാട്‌ന ദാനപുരിലെ ഡിആര്‍എം ഓഫീസിലാണ് ലിതാര ജോലി ചെയ്യുന്നത്

ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതോടെ ഭയന്ന വീട്ടുകാര്‍ ഫഌറ്റ് ഉടമയെ വിളിക്കുകയായിരുന്നു. ഫഌറ്റ് ഉടമ എത്തിയപ്പോള്‍ ഫഌറ്റ് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലാണ്. തുറന്ന് പരിശോധിച്ചപ്പോഴാണ് ലിതാരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പാട്‌ന ദാനപുരിലെ ഡിആര്‍എം ഓഫീസിലാണ് ലിതാര ജോലി ചെയ്യുന്നത്. വിഷുവിന് നാട്ടില്‍ വന്നിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ചും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

പാന്റ്സ് തയ്ക്കാൻ തുണി കൊടുത്തു; യുവാവിന് കിട്ടിയത് പാവാട! 12,000 രൂപ നഷ്ടപരിഹാ​രം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ