പാന്റ്സ് തയ്ക്കാൻ തുണി കൊടുത്തു; യുവാവിന് കിട്ടിയത് പാവാട! 12,000 രൂപ നഷ്ടപരിഹാ​രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 08:10 AM  |  

Last Updated: 28th April 2022 08:10 AM  |   A+A-   |  

stitching machine

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പാന്റ്സ് തയ്ക്കാൻ തുണി നൽകിയ യുവാവിന് തിരികെ പാവാട പോലുള്ള പാന്റ്സ് തയ്ച്ചു നൽകിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ വിധി. ഉപഭോക്തൃ കമ്മീഷന്റേതാണ് വിധി. പാലക്കാട് സ്വദേശി അനൂപ് ജോർജ് നൽകിയ പരാതിയിലാണ് 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചത്. 

2016ലായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം. നഗരത്തിൽ പ്രവർത്തിക്കുന്ന കടയിൽ പാന്റ്സ് തയ്ക്കാനായി അനൂപ് തുണി നൽകി. പറഞ്ഞതിലും ഒരാഴ്ച കഴിഞ്ഞാണ് പാന്റ്സ് ലഭിച്ചത്. വീട്ടിൽ പോയി ഇട്ടുനോക്കിയപ്പോൾ പാവാടയ്ക്കു സമാനമായ രൂപവും അത്രയും വലിപ്പത്തിലുമായിരുന്നു പാന്റ്സ് തയ്ച്ചത്.

ഉടൻ തന്നെ കടയിൽ പോയി ചോദിച്ചെങ്കിലും കടക്കാരനും സഹായികളും തന്നെ കൈയേറ്റം ചെയ്യുകയായിരുന്നെന്ന് അനൂപ് നൽകിയ പരാതിയിൽ പറയുന്നു. തുടർന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

പരാതി ലഭിച്ച കമ്മീഷൻ, സംഭവം പരിശോധിക്കാനായി കണ്ണൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസർ എൻ മുകിൽവണ്ണനെ എക്സ്പേർട്ട് കമ്മീഷനായി നിയമിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ വിധിയായത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

വിവാഹം നിശ്ചയിച്ച യുവതി തൂങ്ങി മരിച്ച നിലയിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ