വിവാഹം നിശ്ചയിച്ച യുവതി തൂങ്ങി മരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 07:45 AM  |  

Last Updated: 28th April 2022 07:45 AM  |   A+A-   |  

kollam women suicide

പ്രതീകാത്മക ചിത്രം

 

കൊല്ലം: യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയിൽ സന്ധ്യാഭവനിൽ സുനിൽ– അനിത ദമ്പതികളുടെ മകൾ സിന്ധു (22) ആണ് മരിച്ചത്. 

സിന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. മാതാവ് വിറക് ശേഖരിക്കാൻ പോയി മടങ്ങിയെത്തിയപ്പോൾ മകളെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

ഡിഗ്രി പഠനം പൂർത്തിയാക്കിയിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സഹോദരി അർച്ചന.

ഈ വാര്‍ത്ത കൂടി വായിക്കാം 

വിജയ് ബാബുവിനായി ലൂക്ക്ഔട്ട് സര്‍ക്കുലര്‍ ഉടന്‍; മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ