ചാവക്കാട് കായലില്‍ ചെളിയില്‍ പൂണ്ട് മൂന്ന് കുട്ടികള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 06:25 PM  |  

Last Updated: 28th April 2022 06:53 PM  |   A+A-   |  

drowned to death

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: ചാവക്കാട് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. ചെളിയില്‍ പൂണ്ടാണ് അപകടം.

ഇന്ന് വൈകീട്ടോടെ ഒരുമനയൂരിലാണ് സംഭവം. ഒരുമനയൂര്‍ സ്വദേശികളായ സൂര്യ (16), മുഹ്‌സിന്‍( 16), വരുണ്‍ (16) എന്നിവരാണ് മരിച്ചത്. രണ്ടു കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു.

അഞ്ചുപേരാണ് കുളിക്കാനിറങ്ങിയത്.ഇതില്‍ മൂന്ന് കുട്ടികള്‍ ചെളിയില്‍ പൂണ്ടു പോകുകയായിരുന്നു. നാട്ടുകാര്‍ എത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കാം 

ഇടമലയാര്‍ ആനക്കൊമ്പ് കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ