ഒമാനില്‍ കോഴിക്കോട് സ്വദേശി വെടിയേറ്റ് മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2022 05:12 PM  |  

Last Updated: 29th April 2022 05:12 PM  |   A+A-   |  

malayalee shot dead in oman

പ്രതീകാത്മക ചിത്രം

 

മസ്‌കറ്റ്‌:  ഒമാനിലെ സലാലയില്‍ മലയാളി വെടിയേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ മൊയ്തീനാണ് മരിച്ചത്. 56 വയസായിരുന്നു. സലാല സാദയിലെ ഖദീജ മസ്ജിദില്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.

ആരാണ് വെടി വെച്ചതെന്ന് വ്യക്തമല്ല. മ്യതദേഹത്തിന് സമീപത്തുനിന്ന് ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി സലാല പൊലിസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

ലിതാരയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം; ബിഹാര്‍ മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ