'കുസൃതിയായി കാണുന്നു; വരുമാനം നഷ്ടപ്പെട്ട നിരാശാവാദികളാണ് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്'- മുഹമ്മദ് റിയാസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2022 10:28 PM  |  

Last Updated: 29th April 2022 10:28 PM  |   A+A-   |  

muhammad_riyas

ഫോട്ടോ: ഫെയ്സ്ബുക്ക്

 

പത്തനംതിട്ട: നിരാശാവാദികളാണ് തനിക്കെതിരെ ഇല്ലാത്ത വാർത്തകൾ ചമയ്ക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിൽ നടപ്പാക്കിയ സുതാര്യത മൂലം വരുമാനം നഷ്ടപ്പെട്ടവരാണ് ഈ വർത്തകൾ സൃഷ്ടിക്കുന്നത്. 

പ്രചാരണങ്ങൾക്ക് പിന്നിൽ കോക്കസാണ്. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കുസൃതിയായേ കാണുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ തനിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സമ്മേളനത്തിൽ 20 പേർ ചർച്ചയിൽ പങ്കെടുത്തു. ഒരാൾ പോലും വിമർശനം ഉന്നയിച്ചിട്ടില്ല. എല്ലാ പ്രക്ഷോഭങ്ങളും ഏറ്റെടുത്തു നടത്തി. കേന്ദ്ര നേതൃത്വത്തിനും എതിരഭിപ്രായമില്ല- അദ്ദേഹം വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കാം

ജനീഷ്‌കുമാറിന്റെ സ്ഥിരം ശബരിമല ദര്‍ശനം തെറ്റായ സന്ദേശം; റിയാസിന്റെയും റഹിമിന്റെയും നേതൃത്വത്തില്‍ 'കോക്കസ്'; ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ