മെയ് 6 മുതല്‍ 28 വരെ കോട്ടയം വഴി ട്രെയിന്‍ നിയന്ത്രണം; 10 മണിക്കൂര്‍ വീതം ഗതാഗതം തടയും

23 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ദിവസവും രാവിലെ 10 മണിക്കൂർ കോട്ടയം വഴി ട്രെയിൻ ഗതാഗതം പൂർണമായും തടയും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കോട്ടയം: കോട്ടയം പാതയിൽ മെയ് 6 മുതൽ 28 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മെയ് 6 മുതൽ 22 വരെ രാവിലെ 3 മുതൽ 5 മണിക്കൂർ വരെയാണു ഗതാഗത നിയന്ത്രണം. ഏറ്റുമാനൂർ ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം.

23 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ദിവസവും രാവിലെ 10 മണിക്കൂർ കോട്ടയം വഴി ട്രെയിൻ ഗതാഗതം പൂർണമായും തടയും. ഈ സമയത്തെ ട്രെയിനുകൾ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും. നിയന്ത്രണം ഏർപ്പെടുത്തുന്ന ട്രെയിനുകളുടെ പട്ടിക ഇന്നു പുറത്തിറക്കും.

മേയ് 23നു റെയിൽവേ സുരക്ഷാ കമ്മിഷൻ പുതിയ പാത പരിശോധിച്ചതിന് ശേഷമായിരിക്കും 28നു പുതിയ പാതയിൽ ട്രെയിൻ ഓടിത്തുടങ്ങുക. ഇതോടെ തിരുവനന്തപുരം - മംഗളൂരു 634 കിലോമീറ്റർ റെയിൽപാത പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com