ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പക, മാനേജരുടെ കൈ കടിച്ചു മുറിച്ച് മുൻ ജീവനക്കാരൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2022 08:01 AM  |  

Last Updated: 29th April 2022 08:04 AM  |   A+A-   |  

former employee attacked manager in idukki

പ്രതീകാത്മക ചിത്രം

 

ഇടുക്കി; ജോലിയിൽ നിന്നു പിരിച്ചുവിട്ട മുൻജീവനക്കാരൻ മാനേജരുടെ കൈവിരൽ കടിച്ചുമുറിച്ചു. വെള്ളയാംകുടി കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപമുള്ള വാഹന ഷോറൂമിന്റെ മാനേജർ ഇരട്ടയാർ നത്തുകല്ല് സ്വദേശി ടോമി ജോസഫിന്റെ കൈവിരലാണു കടിച്ചുമുറിച്ചത്. സംഭവത്തിൽ പാറക്കടവ് സ്വദേശിയും ഷോറൂമിലെ മുൻ ജീവനക്കാരനുമായ രഞ്ചുവിനെതിരെ പൊലീസ് കേസെടുത്തു. 

സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രഞ്ജുവിനെ നേരത്തെ പിരിച്ചുവിട്ടിരുന്നു. കഴി‍ഞ്ഞ ദിവസം രാത്രി എട്ടരയോടെ ഷോറൂമിനു മുന്നിലാണു സംഭവം. രഞ്ചുവും മറ്റു 3 പേരും കാറിൽ എത്തിയപ്പോൾ ടോമി ഷോറൂമിന്റെ പുറത്തു നിൽക്കുകയായിരുന്നു. രഞ്ചു ബലമായി പിടിച്ചുവലിച്ചതോടെ ടോമി എതിർത്തു. അതിനിടെ ആക്രമിക്കുകയും കൈവിരൽ കടിച്ചുമുറിക്കുകയുമായിരുന്നു. നാലംഗ സംഘം കടന്നുകളഞ്ഞു. പരുക്കേറ്റ ടോമി ആശുപത്രിയിൽ ചികിത്സയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

റിഫയുടെ മരണത്തിൽ ഭർത്താവ് മെഹ്നാസിന് എതിരെ കേസ്, ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ