11കാരനെ ലൈംഗികമായി പീഡിപ്പിച്ചു, 61കാരന് ഏഴുവര്‍ഷം കഠിന തടവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2022 04:29 PM  |  

Last Updated: 30th April 2022 04:29 PM  |   A+A-   |  

ACCUSED

കോയ

 

തൃശൂര്‍:  ചാവക്കാട് അഞ്ചങ്ങാടിയില്‍ 11 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 61കാരന് ഏഴു വര്‍ഷം കഠിന തടവ്. അഞ്ചങ്ങാടി സ്വദേശി പുത്തന്‍പുരയില്‍ കോയയെയാണ് കുന്നംകുളം  ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 

2020 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. 

പ്രോസിക്യൂഷനുവേണ്ടി  സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി. ചാവക്കാട് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന യു കെ ഷാജഹാന്‍ ആണ് കേസില്‍  അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം

വിജയ് ബാബുവിന് എതിരെ പുതിയ പരാതി ലഭിച്ചിട്ടില്ല, മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിനു തടസ്സമല്ല: കമ്മിഷണര്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ