സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th April 2022 09:06 PM |
Last Updated: 30th April 2022 09:06 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നലെ ലോഡ് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്നും ലോഡ് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. പ്രതിസന്ധി ഘട്ടത്തില്‍ ഇതിനിടയില്‍ 28-4-2022-ന് മാത്രമാണ് 15 മിനിട്ട് നിയന്ത്രണം നടപ്പാക്കിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
അരുണാചല്‍ പ്രദേശ് പവര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ ബാങ്കിംഗ് ഓഫര്‍ മുഖേന ഓഫര്‍ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാര്‍ മുന്‍പുള്ളതിലും താഴ്ന്ന നിരക്കില്‍ (100.05) സ്വീകരിക്കാനും വൈദ്യുതി മൂന്നാം തീയതി മുതല്‍ ലഭ്യമാക്കി തുടങ്ങാനും കെഎസ്ഇബി തീരുമാനിച്ചു. ഇതിനു പുറമേ, പവര്‍ എക്‌സ്‌ചേഞ്ച് ഇന്‍ഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാര്‍ ചെയ്യാന്‍ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തുകയും കൂടി ചെയ്തതോടെയാണ് താത്ക്കാലികമായി വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂര്‍ണ്ണമായും മറികടന്നത്. എന്നിരിക്കിലും ഊര്‍ജ്ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങള്‍ വൈകീട്ട് 6 മുതല്‍ 11 വരെ പരമാവധി ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.- അദ്ദേഹെ വ്യക്തമാക്കി.
സമകാലിക മലയാളം ബിഗ് ബ്രേക്കിങ്: 'സ്‌പോണ്‍സര്‍മാര്‍ക്ക് വേണ്ടി പാര്‍ട്ടി; പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, മതം മാറ്റി': പെരുമ്പാവൂരിലെ ഗേള്‍സ് ഹോമിന് വിലക്ക്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ