പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി, വീട്ടമ്മയെ വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ കയ്യോടെ പിടികൂടി നാട്ടുകാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th April 2022 05:50 PM |
Last Updated: 30th April 2022 05:50 PM | A+A A- |

ഷാജിയെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് പട്ടാപ്പകല്‍ വീടാക്രമിച്ചു വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം. മാരായമുട്ടം സ്വദേശിയായ ഷാജിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു പൊലീസ് പറഞ്ഞു.
വീടിന്റെ പിന്‍വശത്തെ വാതില്‍ തല്ലിത്തകര്‍ത്ത് അകത്തു കടന്നായിരുന്നു അതിക്രമം.വാതില്‍ തകര്‍ത്ത് അകത്തുകയറിയ ഇയാള്‍ വീട്ടമ്മയെ വലിച്ചിഴച്ചു. പീഡന ശ്രമത്തിനിടെ മകള്‍ ഓടിയെത്തി തടഞ്ഞെങ്കിലും ഗര്‍ഭിണിയായ ഇവരെ പ്രതി മര്‍ദ്ദിച്ച് തറയില്‍ തള്ളിയിട്ടു. കഴിഞ്ഞ 10 വര്‍ഷമായി ഇയാള്‍ പ്രദേശത്തുള്ള സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാറുണ്ടെന്ന് പരാതിയുണ്ട്.
യുവതിയുടെ നിലവിളി കേട്ടാണ് അയല്‍ക്കാരും നാട്ടുകാരും ഓടിയെത്തിയത്. ഈ സമയം പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ പിന്നാലെയോടി ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇയാളെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പ്രതി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കാം
മൂന്നേകാല്‍ കോടിയുടെ സ്വര്‍ണം കടത്തി; കരിപ്പൂരില്‍ ഗര്‍ഭിണിയും ഭര്‍ത്താവും അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ