എംഎൽഎ നൽകിയ കത്ത് ലാമിനേറ്റ് ചെയ്ത് പണപ്പിരിവ്; രണ്ട് പേർ പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 08:40 AM  |  

Last Updated: 01st August 2022 08:40 AM  |   A+A-   |  

fraud_case

അനസ്, ഷാജി

 

കോട്ടയം: ജോബ് മൈക്കിൾ എംഎൽഎയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ ആര്യാട് കൈതപ്പോള ഷാജി (62), ചങ്ങനാശേരി ഹിദായത്ത് നഗർ ഭാഗം പുത്തൻപറമ്പിൽ അനസ് (44) എന്നിവരാണ് പിടിയിലായത്. 

തന്റെ സഹോദരന് സുഖമില്ലെന്ന് ഷാജി എംഎൽഎയെ കണ്ട് വിശ്വസിപ്പിച്ചിരുന്നു. ഇതുപ്രകാരം ചികിത്സയ്ക്കു സഹായിക്കണമെന്നു ആവശ്യപ്പെട്ട് ഷാജി ഫാ. സെബാസ്റ്റ്യൻ പുന്നശേരിക്ക് നൽകാൻ ഒരു കത്ത് നൽകി. ഈ കത്ത് വൈദികനെ ഏൽപിക്കാതെ ലാമിനേറ്റ് ചെയ്ത് പല സ്ഥലങ്ങളിൽ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തുകയായിരുന്നു ഇരുവരും. 

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പിരിവ് നടത്തുന്നതിനിടെയാണ് ഷാജിയെയും സഹായി അനസിനെയും പൊലീസ് പിടികൂടിയത്. 

ഈ വാർത്ത കൂടി വായിക്കൂ

റേഷനരി രണ്ടുകിലോ കുറച്ചു; വെള്ളക്കാർഡുകാർക്ക് ഈ മാസം എട്ടുകിലോ മാത്രം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ