റേഷനരി രണ്ടുകിലോ കുറച്ചു; വെള്ളക്കാർഡുകാർക്ക് ഈ മാസം എട്ടുകിലോ മാത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st August 2022 08:26 AM |
Last Updated: 01st August 2022 08:26 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: പൊതുവിഭാഗം കാർഡുടമകളുടെ (വെള്ള) റേഷൻവിഹിതം രണ്ടുകിലോ കുറച്ചു. ഓഗസ്റ്റിൽ എട്ടുകിലോയെ ലഭിക്കൂ. കേന്ദ്രം വേണ്ടത്ര ഭക്ഷ്യധാന്യം അനുവദിക്കാഞ്ഞതിനെ തുടർന്നാണു വെട്ടിച്ചുരുക്കൽ.
കഴിഞ്ഞ മാസം വരെ പത്ത് കിലോയായിരുന്നു വെള്ളക്കാർഡുകാരുടെ വിഹിതം. നീലക്കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോവീതം സംസ്ഥാനം ഉറപ്പാക്കുന്നുണ്ട്. എന്നാൽ, ലഭ്യതയുടെ ഏറ്റക്കുറച്ചിലനുസരിച്ച് വെള്ളക്കാർഡുകാരുടെ വിഹിതത്തിൽ മാറ്റമുണ്ടാകും. റേഷൻ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞാൽ തൊട്ടടുത്ത മാസങ്ങളിൽ വിഹിതം കൂട്ടുകയും എണ്ണം കൂടിയാൽ കുറയ്ക്കുകയുമാണ് ചെയ്യുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു; വിശദാംശങ്ങള്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ