കുത്തിയൊഴുകുന്ന പുഴയ്ക്കു നടുവില്‍ കാട്ടാന; ഒഴുക്കിനെ തോല്‍പ്പിച്ച് മറുകരയിലേക്ക് - വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2022 09:11 AM  |  

Last Updated: 02nd August 2022 09:15 AM  |   A+A-   |  

elephant_stuck_in_chalakudy_river

വീഡിയോ ദൃശ്യം

 

തൃശ്ശൂർ: കനത്ത മഴയില്‍ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കലങ്ങിമറിഞ്ഞ് ഒഴുകുന്ന പുഴയിൽ കാട്ടാന ഒഴുക്കില്‍പ്പെട്ടു. കരയിലേക്ക് കയറാന്‍ സാധിക്കാതെ പുഴയില്‍ ദീർഘനേരം കുടുങ്ങി കിടന്ന ആന ഒടുവിൽ സ്വയം നീന്തിക്കയറുകയായിരുന്നു. 

അതിരപ്പള്ളിയിലേക്ക് പോകുന്ന പിള്ളപ്പാറ മേഖലയിലാണ് കാട്ടാന ഒഴുക്കിൽപ്പെട്ടത്. വളരെ ദുഷ്കരമായാണ് ആന കാട്ടിലേക്ക് നീന്തിക്കയറിയത്. 

 

നിർത്താതെ പെയ്യുന്ന മഴയിൽ ഒറ്റരാത്രി കൊണ്ടാണ് ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നത്. ഇന്നലെ രാത്രി ഒരുമണിയോടെ പ്രദേശങ്ങളിലുള്ള ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. പറമ്പിക്കുളത്ത് നിന്ന് എണ്ണായിരം ഘനയടി ജലം പെരിങ്ങൽക്കുത്തിലേയ്ക്ക് തുറന്നു വിട്ടു. പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്ന് അധികജലം തുറന്നുവിട്ടതിനെത്തുടര്‍ന്നാണ് ഒഴുക്ക് കൂടിയത്. 

ഈ വാർത്ത കൂടി വായിക്കൂ

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്യൂയിസ് വാല്‍വും തുറന്നു; ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ