'സമന്‍സ് കിട്ടിയവര്‍ ബന്ധപ്പെടണം'; പ്രവര്‍ത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 09:26 PM  |  

Last Updated: 03rd August 2022 09:26 PM  |   A+A-   |  

kpcc

ഫയല്‍ ചിത്രം



തിരുവനന്തപുരം: കോണ്‍ഗ്രസ് നടത്തിയ സമരങ്ങളില്‍ പങ്കെടുത്ത് കേസില്‍പ്പെട്ട മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും നിയമസഹായം നല്‍കുമെന്ന് കെപിസിസി. ജനകീയ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുക്കുമെന്നാണ് കെപിസിസി പ്രഖ്യാപനം.

പതിമൂന്നാം തീയതി നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച് കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. 

ആശങ്ക വേണ്ട,കൂടെയുണ്ട് കോണ്‍ഗ്രസ് എന്ന മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിയമസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.  ലീഗല്‍ എയ്ഡ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ചന്ദ്രശേഖരന്റെ 9446805388 എന്ന ഫോണ്‍ നമ്പരിരോ advchandranlekshmi@yahoo.co.in എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെടേണ്ടതാണെന്നും ടി യു രാധാകൃഷ്ണന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്;  11ന് ഹാജരാകണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ