കാസര്‍കോട് ഉരുള്‍പൊട്ടിയതായി സംശയം, മലവെള്ളപ്പാച്ചില്‍; മലയോര ഹൈവേയിലേക്ക് മണ്ണിടിഞ്ഞു- വിഡിയോ

മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയം
കാസര്‍കോട് മലയോര ഹൈവേയിലെ മലവെള്ളപ്പാച്ചിലിന്റെ ദൃശ്യം
കാസര്‍കോട് മലയോര ഹൈവേയിലെ മലവെള്ളപ്പാച്ചിലിന്റെ ദൃശ്യം

കാസര്‍കോട്: മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മരുതോം- മാലോം മലയോര ഹൈവേയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രതാനിര്‍ദേശം നല്‍കി.

കാസര്‍കോട് മലയോരമേഖലയില്‍ ഇന്നലെ രാത്രിമുതല്‍ കനത്തമഴയാണ് ലഭിക്കുന്നത്. മാലോം ചുള്ളിയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് സംശയിക്കുന്നത്. കനത്തമഴയില്‍ മലവെള്ളം റോഡിലേക്ക് കുത്തിയൊലിച്ച് ഒഴുകുകയാണ്. 

മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും മൂലം മരുതോം- മാലോം മലയോര ഹൈവേയിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മലവെള്ളം ഒഴുകി പോകുന്ന സ്ഥലത്ത് ജനവാസകേന്ദ്രങ്ങള്‍ ഇല്ലാത്തത് ആശ്വാസമായി. അതിനാല്‍ ആളപായം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com