ലെയ്സ് നൽകാത്തതിന് കൊല്ലത്ത് യുവാവിന് ക്രൂരമർദ്ദനം; വിഡിയോ വൈറൽ, ഒരാൾ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 08:44 AM  |  

Last Updated: 03rd August 2022 08:44 AM  |   A+A-   |  

attack

വിഡിയോ സ്ക്രീൻഷോട്ട്

 

കൊല്ലം: ലെയ്സ് ചിപ്പ്സ് നൽകാത്തതിന് യുവാവിനെ മ‍ർദ്ദിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അക്രമണത്തിൽ പങ്കാളികളായ മൂന്ന് പേ‍ർ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞു. 

കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് സംഘം ഇരവിപുരം സ്വദേശി നീലകണ്ഠനെ മ‍ർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം പൊട്ടറ്റോ ചിപ്പ്സ് നൽകാത്തതിനാണ് തന്നെ കൈയ്യേറ്റം ചെയ്തതെന്നാണ് നീലകണ്ഠൻ പറയുന്നത്. കടയിൽ നിന്നും ലെയ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിൽ ഒരാൾ ഇത് ചോദിച്ചെങ്കിലും കൊടുക്കാൻ വിസ്സമ്മതിച്ചതിന് മർദിക്കുകയായിരുന്നെന്നാണ് നീലകണ്ഠൻ്റെ പരാതി. 

തെങ്ങിൻ തോപ്പിലേക്ക് വലിച്ചിട്ട് ക്രൂരമായി മ‍ർദ്ദിച്ചെന്ന് നീലകണ്ഠൻ പറയുന്നു. അക്രമത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പരിക്കേറ്റ നീലകണ്ഠനെ കണ്ണൂ‍ർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൂവാറ്റുപുഴ എംസി റോഡില്‍ വലിയ ഗര്‍ത്തം, ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ