മൂവാറ്റുപുഴ എംസി റോഡില്‍ വലിയ ഗര്‍ത്തം, ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
By സമകാലിക മലയാളം ഡെസ്ക് | Published: 03rd August 2022 08:35 AM |
Last Updated: 03rd August 2022 08:35 AM | A+A A- |

മൂവാറ്റുപുഴ എംസി റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടപ്പോള്‍/ടെലിവിഷന്‍ ദൃശ്യം
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. എം സി റോഡിൽ കച്ചേരിത്താഴത്ത് വലിയ പാലത്തിനു സമീപമാണ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി 9 മണിയോടെ പെട്ടെന്ന് റോഡ് ഇടിഞ്ഞ് ആഴത്തിലുള്ള കുഴി രൂപപ്പെടുകയായിരുന്നു. ഈ ഭാഗത്ത് റോഡ് താഴ്ന്ന നിലയിലാണ്. സംഭവം അറിഞ്ഞതോടെ പൊലീസ് എത്തി ബാരിക്കേട് വച്ച് അപകടം ഒഴിവാക്കി.
ഗർത്തം രൂപപ്പെട്ടതോടെ സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുഴിയുടെ ആഴം സംബന്ധിച്ച പരിശോധനക്കായി വിദഗ്ധസംഘം ഇവിടേക്ക് എത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ