പ്ലസ് വണ്‍ ക്ലാസുകള്‍ 25ന്, ആദ്യ അലോട്ട്‌മെന്റ് വെള്ളിയാഴ്ച; ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനി മുതല്‍ പ്രിന്‍സിപ്പല്‍മാര്‍ മേധാവി: മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 02:44 PM  |  

Last Updated: 03rd August 2022 02:44 PM  |   A+A-   |  

sivankutty

മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട്

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ 25ന് തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രവേശന നടപടികള്‍ വെള്ളിയാഴ്ച ആരംഭിക്കും. പത്തുവരെയാണ് ആദ്യ ഘട്ട അലോട്ട്‌മെന്റ്.  രണ്ടാം ഘട്ട അലോട്ട്‌മെന്റ് 15ന് ആരംഭിക്കും. 22നാണ് മൂന്നാം ഘട്ട അലോട്ട്‌മെന്റ്. 24നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനിമുതല്‍ പ്രിന്‍സിപ്പല്‍മാരാകും മേധാവി. നിലവില്‍ ഹെഡ്മാസ്റ്റര്‍മാരാണ് മേധാവി സ്ഥാനം വഹിക്കുന്നത്. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരിയില്‍ കോഴിക്കോട് വച്ച് നടക്കും. 3,4,5,6,7 തീയതികളിലായാണ് കലോത്സവം. സ്‌കൂള്‍ കായികമേള നവംബറില്‍ തിരുവനന്തപുരത്ത് വച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

റെഡ് അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ മാറ്റം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ