മോശം കാലാവസ്ഥ; കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2022 11:11 AM  |  

Last Updated: 04th August 2022 11:11 AM  |   A+A-   |  

sabarimala_airport

പ്രതീകാത്മക ചിത്രം

 

കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി. ആറ് വിമാനങ്ങളാണ് ഇത്തരത്തിൽ നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. മോശം കാലാവസ്ഥയയെ തുടർന്നാണ് നടപടി. 

ഷാർജ, ബഹ്റൈൻ, ദോഹ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്. ഇന്ന് രാവിലെയാണ് വിമാനങ്ങൾ എത്തിയത്. 

ആറെണ്ണത്തിൽ രണ്ട് വിമാനങ്ങൾ യാത്രക്കാരെ ഇറക്കി തിരികെ പോയി. ശേഷിക്കുന്ന നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ തന്നെ തുടരുകയാണ്. യാത്രക്കാർക്ക് മറ്റ് അറിയിപ്പുകൾ നൽകിയിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇന്നും റെഡ് അലര്‍ട്ടില്ല; 12 ജില്ലകളില്‍ ഓറഞ്ച്; തിങ്കള്‍ വരെ വ്യാപകമഴ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ