പാലക്കാട് നാളെ അവധി; കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി, തെന്നാലിപ്പുഴ കരകവിഞ്ഞു, ഗതാഗത നിയന്ത്രണം

നേരത്തെ മൂന്ന് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു
ചിത്രം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ചിത്രം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

പാലക്കാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളെജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നാളെ നടക്കാനിരിക്കുന്ന മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും  അവധി ബാധകമല്ല.

ജില്ലയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ആയി ഉയര്‍ത്തി. നേരത്തെ മൂന്ന് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു. പുഴത്തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

ഇരട്ടക്കുളം - വാണിയംപാറ റോഡില്‍ തെന്നാലിപുഴയ്ക്ക് കുറുകെയുള്ള തെന്നിലാപുരം പാലത്തിന്റെ നിര്‍മ്മാണ സ്ഥലത്തും പഴയ പാലത്തിലും  വെള്ളംകയറി സര്‍വീസ് റോഡിനുള്‍പ്പെടെ  ബലക്ഷയം സംഭവിച്ചു. പുളിങ്കൂട്ടം മുതല്‍ ഇരട്ടക്കുളം വരെയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com