ഡീസല്‍ പ്രതിസന്ധി; ഇന്ന് 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2022 08:29 AM  |  

Last Updated: 06th August 2022 08:32 AM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കെഎസ്ആർടിസി സർവീസുകൾ ഡീസൽ പ്രതിസന്ധിയെ തുടർന്ന് ഇന്നും വെട്ടിച്ചുരുക്കും. ഇന്ന് 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമായിരിക്കും നിരത്തിലിറങ്ങുക. 

ഡീസൽ ക്ഷാമത്തെ തുടർന്ന് ബുധനാഴ്ച വരെയാണ് കെഎസ്ആർടിസിയുടെ സർവീസ് വെട്ടിക്കുറയ്ക്കൽ.  വെള്ളിയാഴ്ച അഞ്ഞൂറോളം സർവീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ചയോടെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് സിഎംഡി ബിജു പ്രഭാകർ പ്രതികരിച്ചത്.

മോശം കാലാവസ്ഥ കെഎസ്ആർടിസിയുടെ വരുമാനവും കുറച്ചു. ഇതോടെയാണ് സർവീസുകൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഡീസൽ ഉപഭോഗം കിലോമീറ്റർ ഓപറേഷൻ എന്നിവ കുറച്ച് വരുമാനമില്ലാത്ത സർവീസുകൾ മൂന്ന് ദിവസത്തേക്ക് പൂർണമായും ഒഴിവാക്കിയുമാണ് ഡീസൽ ക്ഷാമത്തെ നേരിടാനുള്ള കെഎസ്ആർടിസിയുടെ ശ്രമം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മദ്യം നല്‍കിയില്ല; തിരുവനന്തപുരത്ത് വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ