പണവുമായി മന്ത്രി വീട്ടിലെത്തി; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മരിച്ച ഫിലോമിനയുടെ കുടുംബത്തിന് മുഴുവന്‍ തുകയും കൈമാറി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2022 02:44 PM  |  

Last Updated: 06th August 2022 02:44 PM  |   A+A-   |  

karuvannur-philomina

മന്ത്രി ഫിലോമിനയുടെ വീട്ടില്‍/ വീഡിയോ സ്‌ക്രീന്‍ഷോട്ട് 

 

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഇരയായി ചികിത്സയ്ക്ക് പണം ലഭിക്കാതെ മരിച്ച ഫിലോമിനയുടെ കുടുംബം ബാങ്കില്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും കൈമാറി. മന്ത്രി ആര്‍ ബിന്ദു നേരിട്ടെത്തിയാണ് കുടുംബത്തിന് 23 ലക്ഷം രൂപ ചെക്കും പണവുമായി കൈമാറിയത്. 

ബാക്കി 64,000 രൂപ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചു. കരുവന്നൂര്‍ ബാങ്കില്‍ ഫിലോമിനയുടെ കുടുംബം നിക്ഷേപിച്ച മുഴുവന്‍ തുകയും വീട്ടിലെത്തി നല്‍കുമെന്ന് കഴിഞ്ഞദിവസം സഹകരണ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിരുന്നു. 

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഫിലോമിന മരിച്ചത്. ബാങ്കില്‍ പലതരണ കയറിയിറങ്ങിയിട്ടും ബാങ്ക് പണം നല്‍കിയില്ലെന്നും ഇതേത്തുടര്‍ന്നാണ് വിദഗ്ധ ചികിത്സ മുടങ്ങിയതെന്നും കുടുംബം ആരോപിച്ചിരുന്നു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ ആശുപത്രിയില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; രജിസ്റ്ററില്‍ ഒപ്പിട്ട ഡോക്ടര്‍മാര്‍ പോലും ഇല്ല; നടപടി​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ