ആശുപത്രിയില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; രജിസ്റ്ററില്‍ ഒപ്പിട്ട ഡോക്ടര്‍മാര്‍ പോലും ഇല്ല; നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2022 01:21 PM  |  

Last Updated: 06th August 2022 01:21 PM  |   A+A-   |  

veena_george

മന്ത്രി വീണാ ജോര്‍ജ്/ ഫയല്‍

 

പത്തനംതിട്ട: രജിസ്റ്ററില്‍ ഒപ്പിട്ടശേഷം ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് ഇല്ലാതിരുന്നതില്‍ ആശുപത്രി സൂപ്രണ്ടിനെതിരെ നടപടി. തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് സൂപ്രണ്ടിനെതിരെ നടപടിയെടുത്തത്. 

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മന്ത്രിയെത്തുമ്പോള്‍ രോഗികളുടെ നീണ്ട നിരയായിരുന്നു കാണാനുണ്ടായിരുന്നത്. എന്നാല്‍ രണ്ട് ഒപികള്‍ മാത്രമാണ് മന്ത്രിയെത്തുമ്പോള്‍ പ്രവര്‍ത്തിച്ചിരുന്നത്. രജിസ്റ്ററില്‍ ഒപ്പിട്ടിരുന്ന ഡോക്ടര്‍മാര്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. 

ആശുപത്രിയില്‍ നിന്നും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും, ആവശ്യത്തിന് മരുന്നുകള്‍ ലഭിക്കാറില്ലെന്നും രോഗികള്‍ മന്ത്രിയോട് പരാതിപ്പെട്ടു. തുടര്‍ന്ന് ക്ഷുഭിതയായ മന്ത്രി ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റി അടിയന്തര ഉത്തരവ് ഇറക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കേന്ദ്രം കരാറുകാരെ ഭയക്കുന്നത് എന്തിന്? പേരും നമ്പറും പുറത്തുവിടണം: മുഹമ്മദ് റിയാസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ