ന്യൂനമർദ്ദം, പടിഞ്ഞാറൻ കാറ്റ്; സംസ്ഥാനത്ത് ഇന്നും മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2022 07:21 AM  |  

Last Updated: 07th August 2022 07:21 AM  |   A+A-   |  

kerala_rains

എക്സ്പ്രസ് ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിലും വടക്കൻ കേരളത്തിൽ മഴ തുടരും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്‌, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. 

തീവ്രമഴ മുന്നറിയിപ്പുകളില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങലിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം‌.

ഈ വാർത്ത കൂടി വായിക്കൂ

ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ പിടി വീഴും; ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കും; 1000 രൂപ പിഴ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ