മുല്ലപ്പെരിയാറിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു; സെക്കന്‍ഡില്‍ 8627 ഘനയടി വെള്ളം പുറത്തേക്ക്; മഞ്ചുമലയിൽ കണ്‍ട്രോള്‍ റൂം

ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.90 അടിയായി
മുല്ലപ്പെരിയാർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നു/ ഫയൽ
മുല്ലപ്പെരിയാർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നു/ ഫയൽ

തൊടുപുഴ: കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ജലനിരപ്പ് താഴാത്തത് കണക്കിലെടുക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു.
ആകെയുള്ള 13 ഷട്ടറും തുറന്ന് സെക്കന്‍ഡില്‍ 8627 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നേരത്തെ 10 ഷട്ടറുകളാണ് തുറന്നിരുന്നത്.  

മുല്ലപ്പെരിയാറില്‍നിന്ന് അധികജലം ഒഴുക്കുന്ന സാഹചര്യത്തിൽ കണ്‍ട്രോള്‍ റൂം തുറന്നു. ഇടുക്കി മഞ്ചുമല വില്ലേജ് ഓഫീസ് ആസ്ഥാനമായിട്ടാണ് കണ്‍ട്രോള്‍ റൂം തുറന്നത്. നമ്പര്‍ : 04869 253362, 04869 232077, 8547612910, 9447023597

ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.90 അടിയായി. ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നിരിക്കുകയാണ്. അഞ്ചു ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ മൂന്നുലക്ഷം ലിറ്റര്‍ വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത്.

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളവും വൃഷ്ടിപ്രദേശത്തെ ഇടവിട്ടുള്ള മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതുമാണ് ജലവിതാനം താഴാത്തതിന് കാരണം. ഇടുക്കി ഡാമില്‍ നിന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ, തടിയമ്പാട് ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ നാലു വീടുകളില്‍ വെള്ളം കയറി.ഒരു വീടിന്റെ മതില്‍ ഇടിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com