'ഇവന്മാര്‍ക്ക് പ്രാന്താണ്' !; സിനിമാ പോസ്റ്ററിനെതിരായ സൈബര്‍ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2022 12:04 PM  |  

Last Updated: 11th August 2022 12:12 PM  |   A+A-   |  

balram_poster

 


തിരുവനന്തപുരം: റോഡിലെ കുഴികളെ ട്രോളിയ സിനിമക്കെതിരായ സൈബര്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്‌സിസ്റ്റ് വെട്ടുകിളികള്‍
ഇവന്മാര്‍ക്ക് പ്രാന്താണ് ! ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സിനിമക്കെതിരായ സൈബര്‍ ആക്രമണത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രൂക്ഷമായി വിമര്‍ശിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്തു കയറിനിന്ന് വാദിക്കുന്നവരാണ് ആക്രമണം നടത്തുന്നത്. റോഡിലെ കുഴികളെ ട്രോളി സിനിമയുടെ പോസ്റ്റര്‍ ഇറക്കിയത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണണം. സൈബര്‍ ആക്രമണം ഉണ്ടായാല്‍ സിനിമ കൂടുതല്‍ പേര്‍ കാണും. റോഡിലെ കുഴിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. 

റോഡിലെ കുഴികളെ ട്രോളിയ 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമക്കെതിരെയാണ് സൈബറിടത്തില്‍ ആക്രമണം നടക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സിനിമ ബഹിഷ്‌കരിക്കണമെന്നതടക്കമുള്ള ആഹ്വാനങ്ങളാണ് ഇടതു സൈബര്‍ പോരാളികള്‍ നടത്തുന്നത്. അതേസമയം പ്രതികരിക്കാനില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഐസക്കിനെ പിന്തുണച്ച് വി ഡി സതീശന്‍; കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ