കോഴിക്കോട്: ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങി പതിനേഴു വയസുകാരന് മരിച്ചു. നമ്പ്രത്തുകര പുളക്കികുനി മുഹമ്മദിന്റെ മകന് മുഹമ്മദ് ഷാമിലാണു മുങ്ങിമരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി ഫയര്‍ഫോഴ്സ് എത്തിയാണ് കൗമാരക്കാരനെ കുളത്തില്‍നിന്നു പുറത്തെടുത്തത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ മകന്റെ കുത്തേറ്റ അമ്മ മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ