'മക്കളെ കൊന്ന് നജ്‌ല ജീവനൊടുക്കിയ ദിവസം റെനീസിന്റെ കാമുകി വീട്ടിലെത്തി'; പൊലീസ് ക്വട്ടേഴ്‌സിലെ കൂട്ടമരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

പൊലീസ് ക്വട്ടേഴ്സിൽ രണ്ട് കുട്ടികളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം സംഘം കുറ്റപത്രം സമർപ്പിച്ചു
റെനിസ്, മരിച്ച നജ്‌ല/ ഫയല്‍
റെനിസ്, മരിച്ച നജ്‌ല/ ഫയല്‍


ആലപ്പുഴ: പൊലീസ് ക്വട്ടേഴ്സിൽ രണ്ട് കുട്ടികളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം സംഘം കുറ്റപത്രം സമർപ്പിച്ചു. സിപിഒ റെനീസാണ് ഒന്നാം പ്രതി. റെനീസിന്റെ പെൺസുഹൃത്ത് ഷഹാന രണ്ടാംപ്രതിയും. കുട്ടികളെ കൊന്ന് നജ്‌ല ആത്മഹത്യ ചെയ്തത് റെൻസിന്റെയും പെൺസുഹൃത്തിന്റെയും ഭീഷണിയെ തുടർന്നെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. 

ജാമ്യവ്യവസ്ഥ ലംഘിച്ച റെനീസിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെടുന്നു. 66 സാക്ഷികളും 38 പ്രമാണങ്ങളുമാണ് ഉള്ളത്. സംഭവ ദിവസം രണ്ടാം പ്രതി ഷഹാന ക്വട്ടേഴ്സിൽ എത്തി നജ്‌ലയെ ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ നിർണായക തെളിവായി. സ്ത്രീധനത്തിന്റെ പേരിൽ റെനീസ് നജ്‌ലയെ ഉപദ്രവിച്ചിരുന്നു.

മെയ് 10 നാണ് മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരെ കൊലപെടുത്തിയശേഷം മാതാവ് നജ്‌ല ആത്മഹത്യ ചെയ്തത്. മരണത്തിന് കാരണം ഭർത്താവും സിവിൽ പോലിസ് ഓഫിസറുമായ റെനീസാണെന്നു കാണിച്ച് നജ്‌ലയുടെ കുടുംബം നൽകിയ പരാതി‌ നൽകിയിരുന്നു. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിന്റേയും കാമുകിയുടേയും പങ്ക് പുറത്തറിയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com