ഷാജഹാന്റെ കൊലപാതകം: രണ്ടു പ്രതികൾ പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2022 07:08 AM  |  

Last Updated: 16th August 2022 07:08 AM  |   A+A-   |  

cpm

ഷാജഹാന്‍

 

പാലക്കാട്: മരുതറോഡ്‌ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾ പിടിയിലായി. കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരാണ് പിടിയിലായതെന്നാണ് വിവരം. പിടിയിലായവരിൽ ഒരാൾ കൊലയുമായി നേരിട്ടുപങ്കുള്ളയാളും മറ്റൊരാൾ കൊലയാളി സംഘത്തെ സഹായിച്ചയാളുമാണ്. ഒളിവിൽ കഴിയവെയാണ് ഇരുവരും പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. 

ഷാജഹാന്റെ  സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആറിൽ കൊലയ്ക്ക് പിന്നിൽ എട്ട് ബിജെപി പ്രവർത്തകരാണെന്നാണ് പറയുന്നത്. രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറിലുള്ളത്. സിപിഎം നേതാവാണെന്ന് അറിഞ്ഞു തന്നെയാണ് ഷാജഹാനെ വെട്ടിയത്. ഒന്നാം പ്രതി ശബരീഷാണ് ആദ്യം വെട്ടിയത്. പിന്നീട് അനീഷ്. മറ്റ് ആറ് പ്രതികൾ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നും റിപ്പോട്ടിൽ പറയുന്നു. ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. 

‌പാലക്കാട് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘത്തിനാണ് അന്വേഷണചുമതല. 

ഈ വാർത്ത കൂടി വായിക്കൂ  

ഷാജഹാന്റെ കൊലപാതകം: പാലക്കാട് ഡിവൈഎസ്‍പിക്ക് അന്വേഷണ ചുമതല, പ്രത്യേക 19 അംഗ സംഘം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ