തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് പ്ലസ് ടു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഞ്ചാവ് കേസില്‍ പ്രതിയായ അച്ഛനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കുന്നതിനായി അമ്മ മലപ്പുറത്ത് പോയ സമയത്താണ് പിതാവിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ കുട്ട ബലാത്സംഗത്തിനിരയാക്കി എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. മറ്റുരണ്ടുപേര്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രണ്ടു മാസം മുമ്പായിരുന്നു സംഭവം. ഇക്കാര്യം പെണ്‍കുട്ടി വീട്ടുകാരോട്് പറഞ്ഞിരുന്നെങ്കിലും പൊലീസില്‍ പരാതിപ്പെടുകയോ മറ്റ് നടപടികളോ ഉണ്ടായില്ല. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ കണ്ട് അധ്യാപകരാണ് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിച്ചത്. ഇവര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിവരങ്ങള്‍ പെണ്‍കുട്ടി തുറന്നുപറഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു.
കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അച്ഛനെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അച്ഛനെ സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ വേണ്ടി പോയപ്പോള്‍ പിതാവിന്റെ സുഹൃത്തുക്കളോട് പെണ്‍കുട്ടി ഒറ്റക്കാണെന്നും ഒന്ന് ശ്രദ്ധിക്കണമെന്നും അമ്മ വിളിച്ചു പറഞ്ഞിരുന്നു. ഈ സമയത്താണ് ഇവര്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതെന്നാണ് വിവരം. സംഭവം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നെങ്കിലും എല്ലാം മറച്ചുവെക്കാനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. വിശദമായ അന്വേഷണത്തിലാണ് പിതാവിന്റെ സുഹൃത്തുക്കളായ മൂന്നു പേരെ കേസില്‍ പ്രതി ചേര്‍ത്തത്. ഇതില്‍ ഒരാളെയാണ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട പരിചയവും സൗഹൃദവുമാണ് ഈ ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.നാല് ദിവസം മുമ്പായിരുന്നു പൊലീസില്‍ പരാതി ലഭിക്കുന്നത്. 13ാം തീയതിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ