അമ്മ കൂറുമാറി; 13കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വര്‍ഷം തടവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th August 2022 02:55 PM |
Last Updated: 17th August 2022 02:55 PM | A+A A- |

പ്രതീകാത്മക ചിത്രം
തൊടുപുഴ: മറയൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വര്‍ഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി മറയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഇടുക്കി അതിവേഗ പോക്‌സോ കോടതിയുടേതാണ് വിധി.
അമ്മയില്ലാത്ത സമയത്ത് വീട്ടില്‍ വച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയുടെയും സംഭവ സമയത്ത് കൂടെ ഉണ്ടായിരുന്ന സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വിധി. വിചാരണയ്ക്കിടെ കുട്ടിയുടെ അമ്മ പ്രതിയ്ക്ക് അനുകൂലമായി കൂറുമാറിയിരുന്നുകേസില്‍ കുട്ടിയുടെ അമ്മ കൂറുമാറിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഫ്ലാറ്റിലെ കൊലപാതകം: കർണാടകയിലേക്ക് കടക്കുന്നതിനിടെ അർഷാദ് പിടിയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ