ദേശീയ ഫോട്ടോഗ്രാഫി മത്സരം; 'ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' ഫോട്ടോഗ്രാഫര്‍ ടിപി സൂരജിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം

ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ത്ഥമാണ് മത്സരം സംഘടിപ്പിച്ചത്. മഴ പറഞ്ഞ കഥ എന്ന വിഷയത്തിലായിരുന്നു മത്സരം
ടിപി സൂരജ്
ടിപി സൂരജ്

കൊച്ചി: ലോക ഫോട്ടോഗ്രാഫി ദിനാഘോഷവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ക്യാമറ ആര്‍ട്ടിസ്റ്റ്‌സ് (സിഒസിഎ) നടത്തിയ ദേശീയ ഫോട്ടോഗ്രാഫി മത്സരത്തില്‍ 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' കൊച്ചി യൂണിറ്റ് ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ടിപി സൂരജിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം. ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ത്ഥമാണ് മത്സരം സംഘടിപ്പിച്ചത്. മഴ പറഞ്ഞ കഥ എന്ന വിഷയത്തിലായിരുന്നു മത്സരം. 

പുരസ്കാരത്തിന് അർഹമായ ചിത്രം
പുരസ്കാരത്തിന് അർഹമായ ചിത്രം

സിബി വെള്ളരിക്കുണ്ടിനാണ് ഒന്നാം സ്ഥാനം. മെല്‍ട്ടന്‍ ആന്റണി രണ്ടാം സ്ഥാനവും ശ്രീജിത്ത് നെല്ലായ് മൂന്നാം സ്ഥാനവും നേടി. 

മുന്‍ മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ പി മുസ്തഫ, പ്രശസ്ത ഫോട്ടോഗ്രാഫര്‍ മോഹനന്‍ കിഴക്കുംപുറം, ജോണ്‍സ് മാത്യു എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com