സംഘര്‍ഷ സാധ്യത; വിഴിഞ്ഞത്ത് മദ്യ നിരോധനം

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ പ്രതിഷേധം തുടരുന്ന വിഴിഞ്ഞത് രണ്ടുദിവസത്തേക്ക് മദ്യശാലകള്‍ അടച്ചിടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്
ചിത്രം: എക്‌സ്പ്രസ്
ചിത്രം: എക്‌സ്പ്രസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ പ്രതിഷേധം തുടരുന്ന വിഴിഞ്ഞത് രണ്ടുദിവസത്തേക്ക് മദ്യശാലകള്‍ അടച്ചിടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. സമരത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മദ്യശാലകള്‍ നാളെ മുതല്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

സമരം അവസാനിപ്പിക്കാനായി കഴിഞ്ഞദിവസം മന്ത്രി വി അബ്ദു റഹ്മാനുമായി ലത്തീന്‍ കത്തോലിക്ക സഭ നടത്തിയ ചര്‍ച്ച വിജയിച്ചിരുന്നില്ല. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് സമരസമിതിയുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചാണ് മത്സ്യ തൊഴിലാളികള്‍ സമരം തുടരുന്നത്. 

7 ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിലെ 5 ആവശ്യങ്ങള്‍ അംഗീകരിച്ചു. ഇവ സമയബന്ധിതമായി നടപ്പാക്കും. എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചു തീരശോഷണത്തെക്കുറിച്ചു പഠിക്കുക, മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി എന്നീ ആവശ്യങ്ങളില്‍ തീരുമാനമായില്ല.

ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ചര്‍ച്ച തൃപ്തികരമായിരുന്നെങ്കിലും മുഴുവന്‍ ആവശ്യങ്ങളും നേടിയെടുക്കുന്നതു വരെ സമരം തുടരുമെന്ന് അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com