പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാന്‍ വധക്കേസ് പ്രതികളെ കാണാനില്ല; പരാതിയുമായി കുടുംബം, അഭിഭാഷക കമ്മീഷനെ നിയോഗിച്ച് കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th August 2022 02:33 PM |
Last Updated: 20th August 2022 02:33 PM | A+A A- |

പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു, കൊല്ലപ്പെട്ട ഷാജഹാന്‍/ഫയല്‍
പാലക്കാട്: ഷാജഹാന്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് കോടതിയില്‍ പരാതി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ അമ്മമാരാണ് പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി, അന്വേഷണം നടത്താനായി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു.
കോടതിയുടെ നിര്‍ദേശപ്രകാരം അഭിഭാഷക കമ്മിഷന്‍ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്. യുവാക്കളുടെ അമ്മമാരും പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. കേസില്‍ ആദ്യം അറസ്റ്റിലായ നാലുപേരെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. പ്രതികളെല്ലാം ബിജെപി-ആര്‍എസ്എസ് അനുഭാവികളാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം, തങ്ങള്‍ സിപിഎം അനുഭാവികളാണെന്ന് ചില പ്രതികള്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ കടം വാങ്ങിയ 50,000 രൂപ നൽകിയില്ല, പകരം ലഹരി മരുന്നുമില്ല; കറിക്കത്തി കൊണ്ട് കൊന്നു; മൃതദേഹം മറവുചെയ്യാൻ പ്ലാനൊരുക്കി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ