തൃശൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2022 05:27 PM  |  

Last Updated: 21st August 2022 05:29 PM  |   A+A-   |  

THRISSUR_DEATH

ഹഷിതയെയും കുടുംബത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍

 

തൃശ്ശൂര്‍:  തൃശ്ശൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂര്‍ തളിക്കുളം നമ്പിക്കടവ് സ്വദേശിനി ഹഷിതയാണ്(25) മരിച്ചത്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം.

ഇന്നലെ വൈകീട്ടാണ് സംഭവം. തളിക്കുളം നമ്പികടവില്‍ സ്വന്തം വീട്ടില്‍ വച്ച് ഹഷിതയേയും മാതാപിതാക്കളേയും ഭര്‍ത്താവ്  കാട്ടൂര്‍ സ്വദേശി മംഗലത്ത് വീട്ടില്‍ മുഹമ്മദ് ആഷിഫ് വെട്ടിപരിക്കേല്‍പ്പിച്ചത്. പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഹഷിതയേയും കുഞ്ഞിനേയും കാണാനായിട്ടാണ് ആഷിഫ് വീട്ടിലെത്തിയത്. 

പിന്നീട് ഹഷിതയുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഒടുവില്‍ ഹഷിതയേയും പിതാവ് നൂറുദ്ദീന്‍ (55), മാതാവ് നസീമ (50) എന്നിവരേയും ഇയാള്‍ വെട്ടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ആഷിഫിന്റെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഹഷിതയും നൂറുദ്ദീനും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹഷിതയുടെ ദേഹത്താകെ വെട്ടേറ്റ പാടുകളുണ്ടായിരുന്നു. നൂറുദ്ദീന്റെ തലയ്ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ആഷിഫിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; 26കാരി ആസിഡ് കുടിച്ച് ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ