നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ പരിഗണിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2022 08:04 PM  |  

Last Updated: 21st August 2022 08:04 PM  |   A+A-   |  

actress attacked case in highcourt

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയതിനെതിരെയുള്ള അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ പരിഗണിക്കും. നാളെയാണ് ഹർജി പരി​ഗണിക്കുന്നത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കുന്നത്.

വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവത സമർപ്പിച്ച ഹർജിയിൽ നിന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്. നേരത്തെയും അതിജീവതയുടെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നതിൽ നിന്ന് അദ്ദേഹം പിൻമാറിയിരുന്നു. 

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചിരുന്ന കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടതിനെ തുടർന്ന് 2019ൽ എറണാകുളം സ്പെഷൽ അഡീ. സെഷൻസ് കോടതിയിലേക്കു മാറ്റിയിരുന്നു. എന്നാൽ ഹൈക്കോടതി ഭരണ വിഭാഗം നൽകിയ ഓഫിസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിൽ കേസ് ഇപ്പോൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയതാണ് അതിജീവിത ചോദ്യം ചെയ്യുന്നത്. നടപടി നിയമപരമല്ല എന്നാണ് ആക്ഷേപം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലോകായുക്ത ബില്‍: തീരുമാനത്തിലെത്താതെ സിപിഎമ്മും സിപിഐയും; ചര്‍ച്ച തുടരും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ