ഓട്ടോയില്‍ കയറുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു; അമ്മയുടെ കണ്‍മുന്നില്‍ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

വിവാഹത്തിന് പോകാന്‍ അമ്മക്കൊപ്പം വരികയായിരുന്നു അക്ഷര
അക്ഷര
അക്ഷര
Updated on
1 min read

മലപ്പുറം:ഓട്ടോയില്‍ കയറാന്‍ ശ്രമിക്കവെ അമ്മയുടെ കണ്‍മുന്നില്‍ ബാലിക കാറിടിച്ചു മരിച്ചു. കുന്നുംപുറം ഇ കെ പടിയിലെ നെല്ലിക്കാപ്പറമ്പില്‍ അഭിലാഷിന്റെയും സരിതയുടെയും മകള്‍ അക്ഷര (6) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര റൂട്ടില്‍ ഇ കെ പടി ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.  

വിവാഹത്തിന് പോകാന്‍ അമ്മക്കൊപ്പം വരികയായിരുന്നു അക്ഷര. അമ്മയ്‌ക്കൊപ്പം ഓട്ടോയിലേക്ക്  കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കുന്നുംപുറത്തു ഭാഗത്തു നിന്ന് വന്ന കാര്‍  ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് അക്ഷരയുടെ അമ്മയുടെ സഹോദരിപുത്രി അഭിരാമിക്കും (13) പരിക്കേറ്റു. 

ഇരുവരേയും കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അക്ഷരയുടെ ജീവന്‍ രക്ഷിക്കാനായില്ല.  കുറ്റൂര്‍ നോര്‍ത്ത് എം എച്ച് എം എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.സഹോദരന്‍: അശ്വ രാഗ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com