മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദനമേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2022 07:31 AM  |  

Last Updated: 21st August 2022 07:37 AM  |   A+A-   |  

vimal_kumar_aluva_death

ആലുവയില്‍ മര്‍ദനമേറ്റ് മരിച്ച വിമല്‍ കുമാര്‍


കൊച്ചി: മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവിനെ മർദിച്ച് കൊന്നു. ആലുവ ആലങ്ങാട് സ്വദേശി വിമൽ കുമാറാണ് മരിച്ചത്. ആലങ്ങാട് നീറിക്കോടാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് മർദിച്ചത്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. 

ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ ബൈക്ക് മറിഞ്ഞു വീണത് കണ്ട് അന്വേഷിക്കാൻ പോയതാണ് വിമൽ കുമാറിന്റെ മകനും സുഹൃത്തും. പിന്നാലെ ഇവരും ബൈക്ക് യാത്രികരുമായി വാക്ക് തർക്കം ഉണ്ടായതായി ദൃക്‌സാക്ഷികൾ പറയുന്നു. 

ബൈക്കിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. വീടിന് മുന്നിൽ മകനെയും സുഹൃത്തിനെയും മർദിക്കുന്നത് കണ്ട് തടയാനെത്തിയതാണ് വിമൽ കുമാർ. എന്നാൽ ഇദ്ദേഹത്തെ തള്ളി താഴെ ഇട്ട് മർദിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിമൽ കുമാറിനെ അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മർദിച്ചവരെ അറിയാമെന്ന് മരിച്ച വിമൽ കുമാറിന്റെ കുടുംബം. പ്രദേശവാസികൾ തന്നെയായ നിധിനും സുഹൃത്തുക്കളുമാണ് മർദിച്ചതെന്ന് കുടുംബം പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭാര്യയേയും മാതാപിതാക്കളെയും ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ചു; യുവാവ് കടന്നുകളഞ്ഞു, അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ