ഭാര്യയേയും മാതാപിതാക്കളെയും ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ചു; യുവാവ് കടന്നുകളഞ്ഞു, അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th August 2022 09:28 PM  |  

Last Updated: 20th August 2022 09:28 PM  |   A+A-   |  

attack

പ്രതീകാത്മക ചിത്രം

 

തൃശ്ശൂര്‍: ഭാര്യയേയും മാതാപിതാക്കളേയും യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു. തൃശ്ശൂര്‍ തളിക്കുളം അരവശ്ശേരി വീട്ടില്‍ നൂറുദ്ദീന്‍ (55), ഭാര്യ നസീമ (50), ദമ്പതികളുടെ മകള്‍ അഷിത (25) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. നുറൂദ്ദീന്റെ തലയിലും അഷിതയുടെ ദേഹത്ത് മുഴുവനും വെട്ടേറ്റ മുറിവുകളുണ്ട്. 

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരേയും തൃശ്ശൂരിലെ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ മൂന്ന് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ ആക്രമിച്ച അഷിതയുടെ ഭര്‍ത്താവ് ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 'ഫോട്ടോ സഹിതം മോശം വാര്‍ത്തകള്‍ വരും; ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതമുണ്ടാകും', മധു വധക്കേസ് പ്രതികളുടെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ