'സ്പാർക്ക്' ഉപയോഗിക്കാൻ ഇനി ഒടിപി; ഒക്ടോബർ മുതൽ നിർബന്ധം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd August 2022 09:17 AM |
Last Updated: 22nd August 2022 09:17 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്ക് ഉപയോഗിക്കുന്നവർക്ക് ആധാർ അധിഷ്ഠിത ഒടിപി നിർബന്ധമാക്കി. ഒക്ടോബർ ഒന്ന് മുതലാണ് ഇത് നിർബന്ധമാക്കിയത്. സോഫ്റ്റ്‌വെയറിന്റെ സുരക്ഷ കൂട്ടുക ലക്ഷ്യമിട്ടാണ് നടപടി.
നേരത്തെ ശമ്പളവിതരണ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് ബാധകമായിരുന്നത്. ഇനിമുതൽ സ്പാർക്കിലെ വിവരങ്ങളിൽ മാറ്റം വരുത്താൻ അധികാരമുള്ള ഉദ്യോഗസ്ഥർക്കും ഇത് ബാധകമായിരിക്കും.
ഇത്തരം ഉദ്യോഗസ്ഥർ മൊബൈൽ നമ്പർ നൽകാനും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാനും ധനവകുപ്പ് നിർദ്ദേശം നൽകി.
ഈ വാര്‍ത്ത കൂടി വായിക്കൂ
റെയിൽവേ ട്രാക്കിലൂടെ നടന്ന് യുവതി; പിന്നാലെ പൊലീസ്; പാഞ്ഞെത്തി ട്രെയിൻ; ഒടുവിൽ...
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ