സിപിഐ ഓഫീസിന് നേരെ സിപിഎം ആക്രമണം; രണ്ട് പേർക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2022 07:46 AM  |  

Last Updated: 22nd August 2022 08:27 AM  |   A+A-   |  

attack

ടെലിവിഷൻ ദൃശ്യം

 

കൊച്ചി: വൈപ്പിനിൽ സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ സിപിഎം ആക്രമണം. ഞാറയ്ക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ സിപിഐ മണ്ഡലം സെക്രട്ടറിക്കും, ലോക്കൽ സെക്രട്ടറിക്കും പരിക്കേറ്റു.

ഞാറയ്ക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐയും കോൺഗ്രസും നേതൃത്വം നൽകുന്ന സഹകരണ മുന്നണിയും സിപിഎമ്മും തമ്മിലായിരുന്നു മത്സരം. തെര‌ഞ്ഞെടുപ്പിൽ കോൺഗ്രസ് -സി പി ഐ സഹകരണ മുന്നണിയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രകടനവുമായി എത്തിയ സിപിഎം പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറി നേതാക്കളെ ആക്രമിക്കുകയും, കസേരകൾ തല്ലി തകർക്കുകയും ചെയ്തു. ഓഫീസിനു മുന്നിലെ കൊടിമരവും, ഫ്ലക്സും നശിപ്പിച്ചു.

സിപിഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെഎൽ ദിലീപ് കുമാർ, ലോക്കൽ സെക്രട്ടറി എൻഎ ദാസൻ എന്നിവർക്കാണ് മർദനമേറ്റത്. പൊലീസ് എത്തിയാണ് ഇവരെ സ്ഥലത്തു നിന്നു ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് ജീപ്പിൽ ഇരിക്കുമ്പോഴും സിപിഎമ്മുകാർ ആക്രമിച്ചതായി ഇവർ ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഉ​ദ്ഘാടനം ഇന്ന്, ഓണക്കിറ്റ് നാളെ മുതൽ വിതരണം ചെയ്യും; ആദ്യം ലഭിക്കുക മഞ്ഞ കാർഡുകാർക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ