'ആദ്യമായാണ് ഒരു മേയർ രാജുവേട്ട എന്നു വിളിക്കുന്നത്'; സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം തുറന്നു

വേഗതയിൽ വണ്ടിയോടിച്ചതിന് സ്ഥിരമായി പൊലീസ് തടഞ്ഞ് നിർത്തിയിരുന്ന സ്ഥലമായിരുന്നു എന്ന് പറഞ്ഞാണ് പൃഥ്വിരാജ് സംസാരിച്ചത്
കിഴക്കേകോട്ട കാല്‍നട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
കിഴക്കേകോട്ട കാല്‍നട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌


തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം തുറന്നു. ഇതോടെ തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്ഥലമായ കിഴക്കേകോട്ട ഇനി അനായാസം കടക്കാം. തിരുവനന്തപുരം കിഴക്കേകോട്ട കാൽനട മേൽപ്പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. 

മേൽപ്പാലത്തിലെ സെൽഫി പോയിൻറ് തുറന്ന് നൽകിയത് നടൻ പൃഥ്വിരാജ്. 4 കോടി രൂപ ചെലവിലാണ് കാൽനട മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായത്. 104 മീറ്ററാണ് നീളം.  മേൽപ്പാലത്തിലേക്ക് സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് ലിഫ്റ്റ്, സി സി ടി വി ക്യാമറകൾ, പൊലീസ് സഹായ കേന്ദ്രം, ക്ലോക്ക് ടവർ, മഹാത്മാക്കളുടെ ഛായാചിത്രങ്ങൾ തുടങ്ങിയ മേൽപ്പാലത്തിലുണ്ട്. 

തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന കാൽനട മേൽപ്പാലം നഗരത്തിന് മാറ്റ് കൂട്ടുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഞാനൊക്കെ കോളേജിൽ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയിൽ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിങ്. വേഗതയിൽ വണ്ടിയോടിച്ചതിന് സ്ഥിരമായി പൊലീസ് തടഞ്ഞ് നിർത്തിയിരുന്ന സ്ഥലമായിരുന്നു എന്ന് പറഞ്ഞാണ് പൃഥ്വിരാജ് സംസാരിച്ചത്. 

ഞങ്ങളൊക്കെ ബൈക്കിൽ സ്പീഡിൽ പോയതിന് പല തവണ നിർത്തിച്ചിട്ടുണ്ട്. ആ വഴിയിൽ ഒരു പൊതുചടങ്ങിൽ ഇത്രയും നാട്ടുകാരുടെ സതോഷത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സത്യത്തിൽ ഒരു പ്രത്യേക സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ആദ്യമായാണ് ഒരു മേയർ രാജുവേട്ട എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത്. അതുകൊണ്ട് വന്ന് കളയാമെന്ന് കരുതിയാണ് പരിപാടിക്ക് എത്തിയത് എന്നും പൃഥ്വിരാജ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com