ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍, വിശ്വസിപ്പിക്കാന്‍ ദേഹത്ത് സോസ് ഒഴിച്ച് ഫോട്ടോയെടുത്ത് അയച്ചു; ഭയന്ന് ജീവനൊടുക്കി കാമുകന്‍, അറസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2022 07:38 PM  |  

Last Updated: 22nd August 2022 07:38 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: കര്‍ണാടകയില്‍ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി പിടിയില്‍. ഗൂഢാലോചനയില്‍ പങ്കാളിയായ യുവതിയുടെ അമ്മയെയും ക്വട്ടേഷന്‍ സ്വീകരിച്ച മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ കാമുകന്‍ ജീവനൊടുക്കിയതായി പൊലീസ് പറയുന്നു.

ബംഗളൂരുവിലാണ് സംഭവം.കാര്‍ ഡ്രൈവറായ നവീന്‍ കുമാറിന്റെ ഭാര്യ അനുപല്ലവി (26) ആണ് അറസ്റ്റിലായത്. അനുപല്ലവിക്ക് ഹിമവന്ദ് കുമാറുമായി വിവാഹേതരബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇരുവരും ചേര്‍ന്ന് നവീനെ വധിക്കാന്‍ ഹരീഷ്, നാഗരാജു, മുഗിലന്‍ എന്നിവരെ ഏര്‍പ്പാടാക്കി. രണ്ട് ലക്ഷം രൂപയും വാഗ്ദാനം ചെയ്തു. ഇതില്‍ 90,000 രൂപ മുന്‍കൂറായി നല്‍കി. ബാക്കി പണം കൃത്യത്തിന് ശേഷം നല്‍കുമെന്നാണ് അറിയിച്ചത്.

ജൂലൈ 23ന് ഹരീഷും സംഘവും നവീനെ തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി. എന്നാല്‍ നവീനെ വധിക്കാന്‍ ധൈര്യമുണ്ടായില്ല. ഇതോടെ കാര്‍ ഡ്രൈവറെ കൊന്നു എന്ന് വിശ്വസിപ്പിക്കാന്‍ നവീന്റെ ദേഹത്ത് രക്തത്തിന് പകരം തക്കാളി സോസ് ഒഴിച്ച് ഫോട്ടോയെടുത്ത് അനുപല്ലവിക്കും ഹിമവന്ദിനും അയച്ചുകൊടുത്തു. ഫോട്ടോ കണ്ട് ഭയന്നാണ് ഹിമവന്ദ് കുമാര്‍ ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറയുന്നു.

ഓഗസ്റ്റ് രണ്ടിന് നവീന്‍ കുമാറിനെ കാണാനില്ലെന്നറിയിച്ച് സഹോദരി പരാതി നല്‍കി. ഓഗസ്റ്റ് ആറിന് നവീന്‍ തിരിച്ചെത്തി. സംഭവിച്ചതെല്ലാം പൊലീസിനോട് തുറന്നുപറയുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

45കാരന്റെ മലദ്വാരത്തിലൂടെ കൂട്ടുകാര്‍ സ്റ്റീല്‍ ഗ്ലാസ് അടിച്ചുകയറ്റി, 'അറിയാതെ' വേദന സഹിച്ചത് പത്തുദിവസം; ഒടുവില്‍ ശസ്ത്രക്രിയ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ