ലൈസന്‍സില്ല, രാസവസ്തുക്കള്‍ സൂക്ഷിച്ചത് അനധികൃതമായി; ഫറൂക്കിൽ തീപിടിച്ച പെയിന്റ് ​ഗോഡൗണിനെതിരെ കേസെടുത്തു 

ലൈസന്‍സില്ലാതെ അനധികൃതമാണ് പെയിന്റ് നിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്തുക്കള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കോഴിക്കോട്: ഫറോക്കില്‍ ഇന്നലെ തീപിടുത്തമുണ്ടായ സ്ഥാപനത്തിനെതിരെ കേസെടുത്തു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനാണ് കേസ്. അപകടകരമായ രാസവസ്തുക്കള്‍ സൂക്ഷിച്ചതിനും കേസെടുത്തതായി പൊലീസ് പറഞ്ഞു.
 
രാസവസ്തുക്കള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സില്ലാതെ അനധികൃതമാണ് പെയിന്റ് നിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്തുക്കള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവ അപകടകരമായ രീതിയിലാണ് സൂക്ഷിച്ചിരുന്നതെന്നും വേണ്ട സുരക്ഷാമുന്‍കരുതലുകള്‍ എടുത്തിരുന്നില്ലെന്നും പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തി. ഏതൊക്കെ തരത്തിലുള്ള രാസവസ്തുക്കളാണ് സൂക്ഷിച്ചിരുന്നതെന്നും തീപിടിത്തമുണ്ടായതിന് പിന്നിലെ കാരണം കണ്ടെത്താനും ഫോറന്‍സിക് സംഘമടക്കം ഇന്ന് ഗോഡൗണ്‍ പരിശോധിക്കും. 

പെരിന്തല്‍മണ്ണ സ്വദേശിയായ ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. നാലു മാസം മുമ്പാണ് ഫാക്ടറി ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഫാക്ടറി ഇവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ ഇന്നലെ വൈകീട്ട് അഞ്ചരയോടെ തിന്നര്‍ ടാങ്കിനു തീപിടിച്ചതിന് പിന്നാലെ കെട്ടിടമാകെ തീപടരുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com