'ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല'; കടുത്ത നിലപാട് തുടര്‍ന്ന് ഗവര്‍ണര്‍ 

ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം: ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണറുടെ പ്രതികരണം. നിയമസഭയ്ക്ക് നിയമം പാസാക്കാന്‍ അധികാരമുണ്ടെന്നും സര്‍വകലാശാല നിയമഭേദഗതി ബില്‍ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.

ബന്ധുനിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നു. എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ബന്ധുനിയമനം അനുവദിക്കില്ല. ഏതു ബില്‍ പാസാക്കിയാലും കണ്ണൂര്‍ സര്‍വകലാശാലയില്‍ ബന്ധുനിയമനം അനുവദിക്കില്ല. നിയമസഭയ്ക്ക് നിയമം പാസാക്കാന്‍ അധികാരമുണ്ട്. അതുപോലെ ഗവര്‍ണര്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

വൈസ് ചാന്‍സലറെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ നിയമനം നടത്താന്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല. യുജിസി ചട്ടങ്ങള്‍ അനുസരിച്ച് റാങ്ക് പട്ടികയില്‍ താഴെയാണ് അവര്‍. യുജിസി ചട്ടങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. സര്‍വകലാശാലയുടെ സ്വയംഭരണവകാശം തകര്‍ത്ത് ഇഷ്ടക്കാരെ നിയമിക്കാന്‍ വൈസ് ചാന്‍സലറെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമം പാസാക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ട്. നിയമസഭയെ ആദരിക്കുന്നു. ബില്‍ തന്റെ മുന്നില്‍ വരുമ്പോള്‍ ഒപ്പിടുമോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ബില്‍ ഭരണഘടനാപരമാണോ എന്ന് പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com